നടൻ രവി മോഹൻ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്ന ആരോപണവുമായി ഗായിക സുചിത്ര. രവി മോഹന്റെ ലഹരി ഉപയോഗം കൊണ്ട് മടുത്തുകഴിയുമ്പോഴാണ് ആളുകൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്ന് ഇറങ്ങിപ്പോകുന്നതെന്ന് സുചിത്ര പറയുന്നു.
സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് രൂക്ഷമായ ആരോപണങ്ങളുമായി സുചിത്ര എത്തിയത്.
സുചിത്രയുടെ വാക്കുകൾ
''പത്രസമ്മേളനം കണ്ട്, അദ്ദേഹത്തെ (രവി മോഹൻ) ആരും സഹായിക്കില്ലേ എന്ന് വ്യാകുലപ്പെടുന്നവർക്ക് വേണ്ടിയാണ് ഈ വീഡിയോ. ഈ പത്രസമ്മേളനം പോലും അദ്ദേഹം സ്വബോധത്തിൽ ചെയ്തതല്ല. ഉള്ളിലിരിക്കുന്ന മദ്യവും മയക്കുമരുന്നും അദ്ദേഹത്തെക്കൊണ്ട് ചെയ്യിച്ചതാണ്. അദ്ദേഹത്തിന്റെ വായിൽ നിന്ന് സത്യം പുറത്തുവരുന്നുണ്ട്, പക്ഷേ സത്യമല്ലാത്ത പല കാര്യങ്ങളും പറയുന്നുണ്ട്.
അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ശരിക്കും ആശങ്കയുള്ളവർ ചെയ്യേണ്ടത്, അദ്ദേഹത്തെ ലഹരിയിൽ നിന്ന് മോചിപ്പിക്കാനുള്ള ചികിത്സയും മാനസികാരോഗ്യത്തിനുള്ള ചികിത്സയും നൽകുക എന്നതാണ്. അതല്ലാതെ അയാളെ ആർതിയുടെ കൂടെ ചേർത്തുവയ്ക്കണോ കെനിഷയ്ക്ക് ഒപ്പം ചേർക്കണോ എന്ന ചർച്ചയല്ല വേണ്ടത്.
അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ശരിക്കും ആശങ്കയുള്ളവർ ചെയ്യേണ്ടത്, അദ്ദേഹത്തെ ലഹരിയിൽ നിന്ന് മോചിപ്പിക്കാനുള്ള ചികിത്സയും മാനസികാരോഗ്യത്തിനുള്ള ചികിത്സയും നൽകുക എന്നതാണ്. അതല്ലാതെ അയാളെ ആർതിയുടെ കൂടെ ചേർത്തുവയ്ക്കണോ കെനിഷയ്ക്ക് ഒപ്പം ചേർക്കണോ എന്ന ചർച്ചയല്ല വേണ്ടത്.
സഹായിക്കണം എന്ന നല്ല ഉദ്ദേശ്യത്തോടെ സമീപിക്കുന്ന എല്ലാവരെയും ആ മനുഷ്യൽ ബ്ലോക്ക് ചെയ്യുകയാണ്. പിന്നെയെങ്ങനെ അദ്ദേഹത്തെ സഹായിക്കാൻ കഴിയും. മദ്യവും മയക്കുമരുന്നും എപ്പോഴും മുന്നിലേക്ക് വച്ചുകൊടുക്കുന്ന ആളുകളെയാണ് അയാൾ ചുറ്റുംനിർത്തിയിരിക്കുന്നത്.
മദ്യവും മയക്കുമരുന്നുംകൊണ്ടുള്ള ബുദ്ധിമുട്ട് അനുഭവിച്ച് മടുക്കുമ്പോഴാണ് അദ്ദേഹത്തെ ഓരോരുത്തരായി വിട്ടുപോകുന്നത്. ആ സ്ഥാനത്ത് മറ്റൊരാൾ വരികയും ചെയ്യും. ഈ രീതിയിൽ അദ്ദേഹത്തിന്റെ ദുശീലങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വലിയൊരു വൃന്ദം ചുറ്റുമുള്ളപ്പോൾ, അദ്ദേഹത്തെ സ്നേഹിക്കുന്നവർ ചെയ്യേണ്ടത് അദ്ദേഹത്തെ അദ്ദേഹത്തിന്റെ വഴിക്ക് വിടുക എന്നതാണ്.
മയക്കാനുള്ള ഒരു ഇൻജെക്ഷനും കൊടുത്ത് അദ്ദേഹത്തെ ആശുപത്രിയിലാക്കുകയാണ് വേണ്ടത്. പക്ഷേ അതാരും ചെയ്യില്ല. സ്വന്തം വിഴുപ്പ് പരസ്യമായി അലക്കുകയാണ് അദ്ദേഹം ചെയ്യുന്നത്.
എന്നാൽ ആദ്യമായാണ് ഒരാൾ സ്വന്തം വിഴുപ്പ് അലക്കുമ്പോൾ പൊതുജനങ്ങളോട് ദേഷ്യപ്പെടുന്നത്. നിങ്ങളാണ് എന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ അത് ശരിയല്ല.
നിങ്ങളും നിങ്ങളുടെ പെൺസുഹൃത്തുമായി എന്തോ വലിയ വഴക്കുണ്ടായി, അവർ ബന്ധം ഉപേക്ഷിച്ച് പോയി. നിങ്ങൾ ഉടനെ അത് മറ്റുള്ളവരുടെ മേലിൽ ആരോപിക്കുകയാണ്.
സമൂഹമാധ്യമ ലോകം എന്തെങ്കിലും കിട്ടാൻ കാത്തിരിക്കുകയാണ്, അതിന്റെ മേലിൽ പ്രതികരിക്കാൻ. അപ്പോൾ നിങ്ങൾ ഓരോ കണ്ടന്റ് കൊടുക്കുകയും, അതിൽ ആരും പ്രതികരിക്കരുത്, അല്ലെങ്കിൽ പോസിറ്റീവ് ആയി മാത്രമേ പ്രതികരിക്കാവൂ എന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകും? ജയം രവി, നിങ്ങൾ ടൈം മെഷീനിൽ കയറി പഴയകാലത്തിലേക്ക് പോയി അയോധ്യയിലെ രാമനെപ്പോലെ ജീവിക്കൂ''.